Home Actress Bhama HD Instagram Photos and Wallpapers July 2020 Bhama Instagram - ♥️♥️ #Sindhu Lohithadas

Bhama Instagram – ♥️♥️ #Sindhu Lohithadas

Bhama Instagram - ♥️♥️ #Sindhu Lohithadas

Bhama Instagram – ♥️♥️
#Sindhu Lohithadas | Posted on 30/Jun/2020 13:07:15

Bhama Instagram – Happy 3rd Birthday ,my cutest niece 💕My Masha Girl 🥳🤓
I have seen you grow since you were a baby until you reached this age.you have grown into an adorable three -year old. 🤹🏻‍♀️🦋

#Aaradhya #Birthday #June #Mema’s Masha Girl 🥰
Bhama Instagram – —അമരാവതിയിലെ നനഞ്ഞ പൂവ്— ജൂൺ മാസത്തിനെപ്പോഴും മഴയുടെ ഗന്ധമാണുള്ളത്.
മുൻപൊക്കെ മഴക്കാലമാകുമ്പോൾ വേദന നിറഞ്ഞ ഓർമ്മകൾ ആവും മനസ്സിലേക്കു വരിക.
കാരണം , വര്ഷങ്ങള്ക്കു മുൻപുള്ള ഒരു മഴക്കാലത്താണ് ,ജൂൺ 12 നാണു എന്റെ അച്ഛനെ എനിക്ക് നഷ്ടമാകുന്നത്.പിന്നീട് വർഷങ്ങൾക്കിപ്പുറം മറ്റൊരു ജൂൺ 28 ന് പിതൃതുല്യനായ ഗുരു “ലോഹിസാറും” കടന്നുപോയി !
പിന്നീട് കടന്നു വരുന്ന ഓരോ ജൂണിലെ മഴയും കാറ്റും കൊണ്ടുവരുന്നത് ഈ ഓര്മകളെയായിരുന്നു. സിനിമ എന്നിലേക്കു എത്തിച്ചേരുക ആയിരുന്നു .അതും ‘ലോഹിതദാസ് ‘ എന്ന അതുല്യപ്രതിഭയിലൂടെ!
അദ്ദേഹത്തിന്റെ ഒരു ഫോൺ കോളിലൂടെ!
എന്റെ ജീവിതത്തിലെ എല്ലാ നേട്ടങ്ങൾക്കും വിജയത്തിനും സന്തോഷങ്ങൾക്കും കാരണമായ ,അനുഗ്രഹമായ ആ സിനിമ,നിവേദ്യം എന്ന ചിത്രം!
ഒരുപാട് നന്ദി …സാറിനും കുടുംബത്തിനും! ഇന്നും ഓർക്കുന്നു ലോഹിസാറും ,ഒറ്റപ്പാലവും ,ലക്കിടിയും ,അമരാവതിയുമെല്ലാം …
അമരാവതിയുടെ ഇളംതണുപ്പും ,പച്ചപായലിന്റെ മണവും പിന്നെ ‘വിശാലം ചേച്ചി’ ഉണ്ടാക്കിയിരുന്ന നല്ല ചൂടുകഞ്ഞിയുടെയും പപ്പടത്തിന്റെയും മണം ഓർമകളായി ഇന്നും മനസ്സിലേക്ക് കടന്നു വരുന്നു .ഒപ്പം ആ വീടിനു മുന്നിലെ ചാരുകസേരയിൽ എവിടെയൊക്കെയോ പഴയതും പുതിയതുമായ കഥാപാത്രങ്ങളെ ആലോചിച്ചിരിക്കുന്ന ലോഹിസാർ എന്ന യോഗിയേയും ….
ഒരിക്കലും മായാത്ത ഓർമ്മകൾ…🙏

Check out the latest gallery of Bhama