Ansiba Hassan Instagram – സമം – സിഗ്നേച്ചര്‍ ഫിലിം പ്രകാശനം
ചെയ്തു..
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്തുന്നതിനുവേണ്ടി കേരള സര്‍ക്കാരിന്‍െറ സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന ‘സമം’ സാംസ്കാരിക വിദ്യാഭ്യാസ പരിപാടിയുടെ സിഗ്നേച്ചര്‍ ഫിലിം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഇന്ന് രാവിലെ 11 മണിക്ക് പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ്സ് ക്ളബ്ബിലെ ടി.എന്‍.ജി ഹാളില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര നടി അന്‍സിബ ഹസന്‍ വീഡിയോ സിഡി ഏറ്റുവാങ്ങി. സെപ്റ്റംബര്‍ നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുന്ന പരിപാടിയെക്കുറിച്ച് മന്ത്രി സജി ചെറിയാന്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കും.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വീഡിയോ ഡോക്യുമെന്‍േറഷന്‍ പാനല്‍ അംഗവും തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ ചലച്ചിത്രപഠന വിഭാഗം അസിസ്റ്റന്‍്റ് പ്രൊഫസറുമായ ഡോ. ശ്രീദേവി പി. അരവിന്ദാണ് സിഗ്നേച്ചര്‍ ഫിലിം നിര്‍മിച്ചത്. ചലച്ചിത്ര പിന്നണി ഗായിക പുഷ്പവതിയാണ് സംഗീതം നല്‍കിയിട്ടുള്ളത്.
@ Director Kamal sir @sajicherianmlaofficial @saji__cherian Trivandrum Press Club | Posted on 02/Sep/2021 14:33:29