Sarayu Mohan Instagram – പ്രിയപ്പെട്ട സുഹൃത്തുക്കളേ,
ഞാൻ കൂടി ഭാഗമായ സൊസെറ്റീസ് ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത യുവതയുടെ ഒരു സന്നദ്ധ സംഘടനയാണ് ദിശ.കഴിഞ്ഞ ഏഴ് വർഷമായി ദിശ കേരളത്തിലെ ഏറ്റവും പാർശ്വവൽക്കരണം അനുഭവിക്കുന്ന മനുഷ്യരുടെ കൂടെ നിൽക്കുന്നു. സൗജന്യ നിയമ സഹായം നൽകുന്ന ലീഗൽ സെൽ, ഏറ്റവും ബുദ്ധിമുട്ടുകൾക്കിടയിലും മിടുക്കരായ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിദ്യാഭ്യാസ സ്കോളർഷിപ്പും നൽകുന്ന ഒപ്പം, രക്തദാനം അടക്കമുള്ള ആരോഗ്യ സേവനങ്ങൾ കോർഡിനേറ്റ് ചെയ്യുന്ന ലൈഫ് ഡ്രോപ്പ്സ്, ഏറ്റവും ബുദ്ധിമുട്ടുന്ന മനുഷ്യരുടെ പ്രശ്നങ്ങൾ ബന്ധപ്പെട്ട അധികൃതരിൽ കൃത്യമായെത്തിക്കാൻ ശ്രമിക്കുന്ന ദോസ്ത് വിംഗ്, സമൂഹത്തിൽ നിയമസാക്ഷരതയും ഗവേഷക അഭിരുചിയും വളർത്താനായ് പ്രവർത്തിക്കുന്ന അക്കാദമിക്ക് ആന്റ് റിസർച്ച് വിംഗ്, കലയെ സാമൂഹ്യ നൻമയ്ക്കായ് ഉപയോഗിക്കുന്ന കൾച്ചറൽ വിംഗ് എന്നീ ആറ് ചിറകുകളോടെയാണ് ദിശ നിരന്തരം പൊതു സമൂഹത്തിൽ ഇടപെടുന്നത്. ഇതോടൊപ്പമുള്ള ലിങ്കിലുള്ളത് ഞങ്ങളുടെ പോയ വർഷത്തെ വാർഷിക റിപ്പോർട്ടാണ്.
ഞങ്ങളുടെ സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ട് പോവുന്നത് ആളുകൾ സ്നേഹത്തോടെ നൽകുന്ന ചേർത്തുവെയ്പ്പുകളാലാണ്. ഏറെ പ്രതിസന്ധികളിലും വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകുന്ന വിദ്യാർത്ഥികൾക്കുള്ള ഒപ്പം സ്കോളർഷിപ്പ് നൽകുന്നതടക്കമുള്ള ഈ വർഷത്തെ പ്രവർത്തനങ്ങൾക്കായ് ഫണ്ട് ആവശ്യമാണ്. എനിയ്ക്ക് പ്രിയപ്പെട്ട ഒരാളെന്ന നിലയിൽ ദിശയിലേയ്ക്ക്, ഞങ്ങളുടെ സാമൂഹ്യ പ്രവർത്തനം തുടരുന്നതിനായ് സഹായം അഭ്യർത്ഥിക്കുകയാണ്.
സ്നേഹത്തോടെ
സരയൂ
ഔദ്യോഗിക അക്കൗണ്ട് വിവരങ്ങൾ:
ACCOUNT NAME: *DHISHA*
ACCOUNT NUMBER: *14270200025149*
IFSC CODE:
*FDRL0001427*
BRANCH :
*Federal Bank, kottakkal*
ഗൂഗിൾ പേ 7736239097
📌പണമയക്കുന്നവർ 9486845536 എന്ന നമ്പറിലോ [email protected] എന്ന ഇമെയിൽ ഐഡിയിലോ ബന്ധപ്പെട്ടാൽ റസീപ്റ്റ് അയച്ചു നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായും ബന്ധപ്പെടാം
Link to Annual Report
https://drive.google.com/file/d/1WLXDpk1AxxbxsBBsw7AYa7B31SAHKXbN/view | Posted on 25/Sep/2021 13:40:43