Home Actress Durga Krishna HD Instagram Photos and Wallpapers May 2022 Durga Krishna Instagram - From Today 😇 #Udal #21hours

Durga Krishna Instagram – From Today 😇 #Udal #21hours

Durga Krishna Instagram - From Today 😇 #Udal #21hours

Durga Krishna Instagram – From Today 😇
#Udal #21hours | Posted on 20/May/2022 09:39:48

Durga Krishna Instagram – Hi Friends,
ഉടൽ എന്ന ചിത്രത്തെ ഇരുകയ്യും നീട്ടി  സ്വീകരിച്ച എല്ലാവർക്കും നന്ദി. നിങ്ങളോട് ഈ സന്തോഷം പങ്കുവെക്കാൻ ഞാൻ Instagram ലൈവിൽ എത്തുന്നു. ഇന്ന് വൈകീട്ട് 7.30ന്. അപ്പൊ ഏഴരക്ക് കാണാം.
#Udal
Durga Krishna Instagram – ഉടൽ വെള്ളിയാഴ്ച്ച റിലീസ് ആവുകയാണ്. ഇതിലെ
ആക്ഷൻ രംഗങ്ങളിൽ അഭിനയിച്ചതിന്റെ ത്രില്ല് നാളുകൾ കഴിഞ്ഞിട്ടും മാറിയിട്ടില്ല. ആ ദിവസങ്ങൾ മറക്കാനാകാത്ത അനുഭവങ്ങളുടേതാണ്. ഇന്ദ്രൻസ് ചേട്ടന്റെ ക്യാരക്ടറിനെ ഞാൻ സിനിമയിൽ ചാച്ചൻ എന്നാണ് വിളിക്കുന്നത്. ലൊക്കേഷനിലും അങ്ങനെ തന്നെയാണ് വിളിച്ചത്. പിന്നീട് ആ കഥാപാത്രവുമായി നേരിട്ട് ഏറ്റുമുട്ടുന്നുണ്ട്. ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ പലപ്പോഴും ഇടിയും ചവിട്ടുമൊക്കെ കൊള്ളുമായിരുന്നു. ഞാൻ ചാച്ചനെ ചവിട്ടുന്ന ഒരു രംഗമുണ്ട്. ചാച്ചന് ശരിക്കും ആ ചവിട്ട് കൊണ്ടു. വേദന കൊണ്ട് അദ്ദേഹം  ചുരുണ്ടുകൂടി. ഞാനുൾപ്പെടെ എല്ലാവരും അമ്പരന്നുപോയി. പക്ഷെ അദ്ദേഹം കൂളായിട്ടാണ് അതിനെ എടുത്തത്. 

നമ്മൾ പലപ്പോഴും കണ്ടിട്ടും കേട്ടിട്ടുമുള്ള സംഭവങ്ങളെ  തീവ്രമായ ഒരു അനുഭവമാക്കി  മാറ്റാൻ സംവിധായകൻ രതീഷ് രഘുനന്ദന് കഴിഞ്ഞു. സിനിമയുടെ ടീസർ ഇറങ്ങിയതോടെ പല കോണുകളിൽ നിന്നും എനിക്ക് മെസേജുകൾ വന്നു. ഇന്റിമേറ്റ് സീനുകളിൽ അഭിനയിച്ചത് ഞാൻ തന്നെയാണോ എന്നായിരുന്നു പലർക്കും അറിയേണ്ടത്. ആ കഥാപാത്രം അങ്ങനെയൊരാളാണ്. അപ്പോൾപ്പിന്നെ അതൊഴിവാക്കാൻ കഴിയില്ലല്ലൊ. കഥ കേൾക്കുമ്പോൾ തന്നെ എനിക്ക് അതറിയാമായിരുന്നു. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ അതെന്റെ കടമയുമാണ്. 

ഗോകുലം മൂവീസിന്റെ ഈ ചിത്രത്തിന് നിങ്ങൾ എല്ലാവരുടേയും പിന്തുണ അഭ്യർത്ഥിക്കുന്നു.

#Udal Tomorrow onwards in theatres.

Check out the latest gallery of Durga Krishna