Adya and achu ♥️😍 santhosham
@lechu___lekshmi__official_page
Tnk u sir @jeethu4ever
Santhosham😍😍😍
ഈ ഇട കണ്ടതിൽ വെച്ച് മനസിനെ ഏറെ നോവിപ്പിക്കുകയും അത് പോലെ തന്നെ സന്തോഷിപ്പിക്കുകയും ചെയ്ത ഒരു കുടുംബ ചിത്രമാണ് “സന്തോഷം .” 🤩🤩🤩വല്യ താര നിരയോ ,വമ്പൻ വാഗ്ദാനങ്ങളോ ,മാസ്സ് രംഗങ്ങളോ ഇല്ലാത്ത ലളിതവും , സുന്ദരവുമായ ഒരു ചിത്രം❤ . നറു നർമം കൊണ്ട് രസിപ്പിക്കുന്ന ഫസ്റ്റ് ഹാൽഫും ,അതിലുപരി വൈകാരികമായി മനസിനെ തൊട്ടുണർത്തുന്ന സെക്കന്റ് ഹാൽഫും കൊണ്ട് മനോഹരമാക്കിയിരിക്കുന്ന ഒരു സിനിമ . അഭിനയത്തിന്റെ കാര്യത്തിൽ എല്ലാവരും മികച്ചു നിന്നെങ്കിലും അനിയത്തി കുട്ടി ആയി ലെച്ചു മോളും , അവൾക്കു സ്നേഹം വാരി വിതറുന്ന ചേച്ചിയമ്മ ആയി അനു സിത്താരയും തിളങ്ങി എന്ന് തന്നെ പറയാം.👩❤️👩👩❤️👩 ചേച്ചിയുടേം അനിയത്തിയുടേം ബന്ധത്തിന്റെ ആഴം കാണിക്കുന്ന കഥാ പശ്ചാത്തലം വളരെ നാച്ചുറൽ ആയി അഭിനയിച്ചു ഫലിപ്പിക്കാൻ ഇരുവർക്കും സാധിച്ചു .2 പെൺമക്കളിൽ ഇളയവളായ കൊണ്ടാണോ എന്നറിയില്ല ഇവരുടെ സ്നേഹത്തിന്റെ ആഴവും , ദൃഢതയുമെല്ലാം പല സന്ദർഭങ്ങളിലും എന്നെ കരയിപ്പിച്ചത് . പതിവ് വില്ലൻ വേഷങ്ങളിൽ നിന്നും വളരെ വ്യത്യസ്ഥമായി ഒരു അച്ഛൻ റോൾ ചെയ്തു കലാഭവൻ ഷാജോണും വിസ്മയിപ്പിച്ചു . കല്യാണം കഴിഞ്ഞു മകൾ പോകുന്ന രംഗം കണ്ടു കരയുന്ന ഞാൻ ഇടകണ്ണിട്ടൊന്നു നോക്കിയപ്പോൾ ആരും കാണാതെ കണ്ണ് തുടക്കുന്ന തിരക്കിലാണ് എന്റെ വീട്ടുകാർ 🤧😭😭😭.കല്യാണം കഴിഞ്ഞു പുതിയ വീട്ടിലോട്ടുള്ള പറിച്ചു നടലിൽ എന്തൊക്കെയോ നഷ്ടപ്പെടൽ അനുഭവിക്കുന്ന പെൺഹൃദയം വളരെ ഭംഗിയായി ക്യാപ്ചർ ചെയ്തിട്ടുണ്ട് . ചുരുക്കി പറഞ്ഞാൽ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഒത്തിരി സന്തോഷം പകരുന്ന ഒരു ദൃശ്യാനുഭവം എന്ന് പറയാം .പറ്റുമെങ്കിൽ എല്ലാവരും പോയി കാണണം .നിരാശപ്പെടുത്തില്ലാ , അത് തീർച്ച!🤩🤩🤩🤩 #santhosham #santhoshammovie #anusithara #anusitharafans #KalabhavanShajon #teamsanthosham #MallikaSukumaran
Santhosham ❤️❤️❤️
അച്ഛനമ്മമാർക്ക് (പ്രത്യേകിച്ച് പെൺകുട്ടികൾ ഉള്ളവർക്ക്) സിനിമ കണ്ടിറങ്ങുമ്പോൾ കണ്ണൊന്ന് തുടക്കേണ്ടിവരും.
100% Feel good 👍
Tnk u ❤️ @m.s.nadirshah ka ❤️
♥️♥️♥️🥰
Santhosham
Tnk u @actor_bijukuttan chetta
ഈ സിനിമ കണ്ടിട്ടില്ലെങ്കിൽ
മലയാളത്തിലെ ഏറ്റവും നല്ല സിനിമ നിങ്ങൾ കണ്ടിട്ടില്ല.
ഇത് ,
ബാലു മഹേന്ദ്ര സംവിധാനം ചെയ്ത മമ്മുക്കയുടെ ‘യാത്ര’
എന്ന സിനിമയുടെ പരസ്യമായിരുന്നു.
ഒരു
നല്ല സിനിമ ആരും കാണാതെ പോകരുത് എന്ന ഓർമപ്പെടുത്തലാണ്
ആ പരസ്യവാചകം.
നിങ്ങള്
‘സന്തോഷം ‘ കണ്ടോ?
ഞാൻ കണ്ടു.
ഒറ്റയ്ക്കല്ല;
കുടുംബസമേതം .
നമ്മൾ ആഗ്രഹിക്കുന്നത് മുഴുവൻ സാധ്യമാകലല്ല സന്തോഷം.
നിരാശയും വേദനയും
ആകുലതകളും
ആഹ്ലാദങ്ങളും ഒക്കെ സന്തോഷത്തിന് ഇഴ പാകുന്നുണ്ട് എന്ന തിരിച്ചറിവാണ്
അജിത് വി.തോമസിൻ്റെ
സന്തോഷം എന്ന സിനിമ പകർന്നു നൽകുന്നത്.
ഒരു പുതുമുഖ സംവിധായകന് ഇതിലും മികച്ച ഒരു തുടക്കം സ്വപ്നങ്ങളിൽ മാത്രം.
അർജുൻ ടി. സത്യൻ്റെ ശക്തമായ തിരക്കഥയിൽ
ആദ്യ എന്ന കഥാപാത്രത്തിലൂടെ അനുസിത്താരയും
അക്ഷര എന്ന കഥാപാത്രത്തിലൂടെ ബേബി ലക്ഷ്മിയും വിസ്മയിപ്പിച്ചുട്ടുണ്ട്.
കൂടാതെ
കലാഭവൻഷാജോണിൻ്റെ അതിഗംഭീരമായ പെർഫോമെൻസ് എടുത്തു പറയേണ്ട ഒന്നാണ്. അമിത് ചക്കാലയ്ക്കൽ,
മല്ലികാ സുകുമാരൻ, ആശാ അരവിന്ദ് എന്നിങ്ങനെ ‘സന്തോഷം’ നൽകുന്ന കഥാപാത്രങ്ങളാൽ സമ്പന്നമായ ‘സന്തോഷം ‘
കുടുംബസമേതം
നിർബന്ധമായും കണ്ടിരിക്കേണ്ട
ഒരു സിനിമയാണ്.
യാത്രയുടെ പരസ്യം പോലെ
ഈ സിനിമ കണ്ടിട്ടില്ലെങ്കിൽ
മലയാളത്തിലെ ഏറ്റവും നല്ല സിനിമ നിങ്ങൾ കണ്ടിട്ടില്ല.🥰🥰🥰
Santhosham 🥰
സന്തോഷം തന്ന എല്ലാവരും വളരെ പ്രിയപെട്ടവരാണ്…
ഒഴിവാക്കാനാകാത്ത ചെറിയ സങ്കടങ്ങൾ പിന്നീട് വലിയ സന്തോഷങ്ങളായി മടങ്ങി വന്നേക്കാം..
പരിഗണനകൾ ചില അവഗണനകൾ അവയെല്ലാം ബന്ധങ്ങൾക്കിടയിലെ അനിവാര്യതകളാകുന്ന അപൂർവമല്ലാത്ത!!നിമിഷങ്ങൾ. അത് സുന്ദരമായി അവതരിപ്പിക്കാൻ സാധിച്ച ഒരു മനോഹര ചിത്രം
All the best
Kalabhavan Shajohn
Anu Sithara
Tnk u @rameshpisharody chetta♥️
Our SANTHOSHAM coming to Gcc 🤗
Santhosham
“സന്തോഷം “.. ഇത്രയേറെ മനസു നിറയെ സന്തോഷം നൽകിയ സിനിമ അനുഭവം ഈ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല… രണ്ടു പെൺകുട്ടികളുടെ അച്ഛൻ എന്ന നിലയിൽ ആദ്യത്തെ 10 മിനിട്ടിനുള്ളിൽ തന്നെ ഞാൻ അനുഭവിച്ച ആ ഒരു വികാരം പറഞ്ഞു അറിയിക്കാനാവില്ല.. എവിടെയും കൃത്രിമമായി നിർമിച്ച കഥാപാത്രങ്ങളെ കാണാനില്ല…. പകരം എന്റെയും നിങ്ങളുടെയും ഒക്കെ ജീവിതം മാത്രമാണ് കാണാനായത്.. ഒരു താരത്തെയും പേരെടുത്തു പരാമർശിക്കാൻ ആഗ്രഹിക്കുന്നില്ല പക്ഷെ എല്ലാവരുടെയും സിനിമ ജീവിതത്തിലെ ഏറ്റവും വലിയ നന്മ ആയിരിക്കും ഈ ചിത്രം…. നിങ്ങളുടെ കുടുംബത്തോടൊപ്പം ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച മലയാള സിനിമ കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ ഉറപ്പായും “സന്തോഷം ” കാണണം… വളരെ കുറഞ്ഞ ആളുകൾ ഉള്ള തിയേറ്ററിൽ സിനിമ കണ്ടു നിറ കണ്ണുകളോടെ തിയേറ്ററിൽ നിന്നും ഇറങ്ങി ലിഫ്റ്റിൽ സഞ്ചരിക്കുമ്പോൾ ആദ്യം കണ്ട അപ്പച്ചനോട് ഞാൻ ചോദിച്ചു എന്ത് നല്ല സിനിമയാ അല്ലെ എന്ന് അപ്പോൾ ആ അപ്പച്ചൻ വിതുമ്പി കൊണ്ട് എന്നോട് പറഞ്ഞു കൊച്ചേ ഞാൻ കരഞ്ഞു പോയി എന്ന്.. നിറ കണ്ണുകളോടെ ഞാൻ മറുപടി പറഞ്ഞു “ചേട്ടാ എനിക്കും രണ്ടു പെൺ കുട്ടികളായായ കൊണ്ട് എന്റെയും കണ്ണ് നിറഞ്ഞു എന്ന് ” ചേട്ടൻ മറുപടി ഒന്നും പറഞ്ഞില്ല പകരം ലിഫ്റ്റിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ എന്റെ തോളിൽ കൈ വെച്ച് പറഞ്ഞു “ഭാഗ്യവാനാണ് കേട്ടോ പെണ്മക്കളുടെ സ്നേഹം അനുഭവിക്കാൻ ഒരു യോഗം വേണം എന്ന് “… ഈ പോസ്റ്റിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൊണ്ട് സിനിമ കാണുന്ന ആർകെങ്കിലും ഇഷ്ട്ടപെട്ടില്ല എങ്കിൽ എന്നെ കൊണ്ട് പറ്റുന്ന പോലെ ആ പണം തിരികെ തരാൻ ഞാൻ തയ്യാറാണ്…. ഒരു പാട് ദിവസം തീയേറ്ററുകളിൽ “സന്തോഷം “നിറയട്ടെ… ആശംസകൾ സന്തോഷത്തിന്റെ അണിയറ ശില്പികൾക്ക്…