രണ്ട് ദിവസം മുന്നേ ഡാൻസ് ക്ലാസ് കഴിഞ്ഞ് അബാദിനോട് വർത്തമാനം പറഞ്ഞ് ഇരുന്നപ്പോൾ എങ്ങനെയോ വന്നു പെട്ട തോന്നലാണ്. ഇനിയിപ്പോ നേരമില്ലല്ലോ ന്ന് ആദ്യം മടിച്ചെങ്കിലും ചുമ്മാ ഒന്ന് നോക്കിയാലോ എന്നായി പിന്നെ… ഒറ്റ ദിവസത്തെ പ്ലാനിങ്ങും പ്രാക്ടീസും… ശബരിയെക്കൊണ്ട് ഒരു സാരിയും എടുപ്പിച്ച് മേക്കപ്പ് ചെയ്യാൻ രാധു ചേട്ടനെയും വിളിച്ച് പിറ്റേന്ന് രാവിലെ രസയിലേക്ക്. ഒരു കാര്യം ചെയ്യാൻ മാസങ്ങൾക്ക് മുന്നേ കൃത്യമായി പ്ലാൻ ചെയുന്ന അബാദും ഇന്നേ വരെ പ്ലാൻ ചെയ്ത പോലെ ഒന്നും ചെയ്യാത്ത ഞാനും പ്ലാൻ എന്ന് വച്ചാൽ എന്താന്ന് പോലും അറിയാത്ത ഞങ്ങളുടെ മെയിൻ ആർട്ടിസ്റ്റ് കമലയും…! 😁😁 എങ്ങനെ വീണാലും നാലു കാലിൽ നിൽക്കും ന്നു ഉറപ്പുണ്ടാരുന്നത് നൂറുവും അലനും അരുണും കൂടിയ നമ്മടെ ക്യാമറ ക്രൂ ആണ് 😁
അത് നിന്ന നിൽപ്പിൽ എഡിറ്റ് ചെയ്ത് തന്ന റിജോയ്ക്ക് സ്പെഷ്യൽ ക്രെഡിറ്റ്സ്. പിന്നെ ഒറ്റ ദിവസം കൊണ്ട് എവറസ്റ്റ് കയറാം ന്ന് ഐഡിയ ഇട്ടാലും, ന്നാ വാ നോക്കാം ന്ന് പറയണ എന്റെ 360 സപ്പോർട്ട് സിസ്റ്റം ഉനൈസ്. അങ്ങനെ എല്ലാരും ചേർന്ന് ഒത്തു പിടിച്ചതിന്റെ റിസൾട്ടാണിത്. ഞങ്ങളൊരു സന്തോഷത്തിന് ചെയ്തതെന്ന് മാത്രം കൂട്ടിയാൽ മതി…
Choreography & Direction @abbad_ram_mohan
Camera @_nuru_ibrahim_ , @alenjoy73 , @_coconut_murder_
Edit @bodhi_silent_scape
Make up and Hair @lushlife_radhu_bridal.makeup
Make up asst Sagar
Costume @sabarinathk_
Location courtesy @rasagurukulresort
Music – kappa originals
Special thanks @unaiseadivadu