Home Actor Jayaram HD Instagram Photos and Wallpapers November 2023 Jayaram Instagram - ജനകീയനായ ജനനായകന് ആദരാഞ്ജലികൾ Puthupally

Jayaram Instagram – ജനകീയനായ ജനനായകന് ആദരാഞ്ജലികൾ Puthupally

Jayaram Instagram - ജനകീയനായ ജനനായകന് ആദരാഞ്ജലികൾ Puthupally

Jayaram Instagram – ജനകീയനായ ജനനായകന് ആദരാഞ്ജലികൾ Puthupally | Posted on 18/Jul/2023 16:07:00

Jayaram Instagram –
Jayaram Instagram – മറന്നു പോയ ഒരു പിങ്ക് പെട്ടിയുടെ ഒരിക്കലും മറക്കാനാവാത്ത കഥയാണ്. സംഭവം നടന്നത് കഴി‍ഞ്ഞമാസം. കൊച്ചി വിമാനത്താവളം മുതൽ അബുദാബി വരെ നീണ്ട പെട്ടിക്കഥയിൽ തരിമ്പും പതിരില്ല. ലുലു ഗ്രൂപ്പിന്റെ ചെയർമാൻ എം.എ.യൂസഫലിക്കയുടെ സഹോദരൻ അഷ്റഫലിയുടെ മകളുടെ കല്യാണത്തിനു പോകാനായാണു ഞാൻ നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്നത്. സംവിധായകൻ മിഥുൻ മാനുവലിന്റെ ‘ഏബ്രഹാം ഓസ്‌ലറിന്റെ’ ലൊക്കേഷൻ തൃശൂരിലായിരുന്നു. അവിടെ നിന്നാണ് എന്റെ വരവ്. തിരക്കിട്ട ഷൂട്ടിങ്ങിനിടയിൽ നിന്ന് എന്നെ വിടാൻ മിഥുന് മടിയായിരുന്നു. ഒരു തെലുങ്കു സിനിമയാണ്. പണ്ടേ കൊടുത്ത ഡേറ്റാണ് എന്നൊക്കെ മിഥുനോട് കള്ളം പറഞ്ഞ് ഞാൻ എയർപോർട്ടിലെത്തി. കല്യാണത്തിന് ധരിക്കാനുള്ള വസ്ത്രങ്ങൾ ഒരു പെട്ടിയിലാക്കി. വേറൊരു ചെറിയ പെട്ടി ഹാൻഡ്ബാഗേജ്. എന്റെ മകൾ മാളു ദുബായിൽ നിന്നു വാങ്ങിയ ഒരു ക്യൂട്ട് പിങ്ക് പെട്ടിയാണത്. അത് കണ്ടിഷ്ടം തോന്നി ഞാൻ ചോദിച്ചു വാങ്ങിയതാണ്.
വിമാനത്താവളത്തിലെത്തിയപ്പോൾ സുഹൃത്തുക്കൾ ഒരുപാടുണ്ട്. ദിലീപും കുഞ്ചാക്കോ ബോബനും ആസിഫലിയും കുടുംബസമേതമുണ്ട്. എല്ലാവരും കല്യാണത്തിനാണ്. ടൂർ മൂഡിലാണ്. തമാശയും വർത്തമാനവും ഇടയ്ക്ക് ഫോട്ടോയെടുപ്പുമായി സമയം പോയതറിഞ്ഞില്ല. ബോർഡിങ് അനൗൺസ് ചെയ്തപ്പോൾ എല്ലാവരും വിമാനം കയറി. വിമാനത്തിലും ജഗപൊഗ സംസാരം. ദുബായിലെത്തിയപ്പോഴാണറിയുന്നത് എന്റെ കയ്യിലുള്ള ചെറിയ പെട്ടി ഞാൻ എടുത്തില്ല. നെടുമ്പാശേരിയിൽത്തന്നെ മറന്നിരിക്കുന്നു….check story for continuation 😂😉 Abu Dhabi,U.A.E

Check out the latest gallery of Jayaram aka Jayaram Subramaniam