Sneha Sreekumar Instagram – ഇന്ന് കലാമണ്ഡലത്തിലേക്കു….
ശ്രീ കലാമണ്ഡലം പ്രഭാകരൻ മാഷിൻ്റെ കലാസപര്യയുടെ 70 വർഷങ്ങൾ പിന്നിട്ട വേളയിൽ, കേന്ദ്ര സംഗീത നാടക അക്കാദമി അദ്ദേഹത്തിന് അമൃത് പുരസ്കാരം നൽകി ആദരിക്കുകയുണ്ടായി.
ഈ വേളയിൽ അദ്ദേഹത്തിന്റെ ശിഷ്യരും സുഹൃത്തുകളും കലാസ്വാദകസമൂഹവും ചേർന്ന് അദ്ദേഹത്തിനെ ആദരിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. ഇന്ന് (29, ഒക്ടോബർ 2023 ഞായറാഴ്ച) കേരള കലാമണ്ഡലത്തിൽ വച്ചു നടക്കുന്ന പ്രസ്തുത പരിപാടിയിലേക്ക് എല്ലാ സഹൃദയരുടെയും സാന്നിധ്യ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. | Posted on 29/Oct/2023 12:04:21