ആദ്യത്തെ പോസ്റ്റ്പാർട്ടം ഡിപ്രെഷനിൽ നിന്ന് തിരിച്ച് കയറിയതിന്റെ ആദ്യ സ്റ്റെപ്പ് ഒരു മുടി വെട്ടലായിരുന്നു. പ്രസവം കഴിഞ്ഞ് ജോലിക്ക് പോയി തുടങ്ങിയിരുന്നെങ്കിലും അപ്പോഴും അയഞ്ഞു തൂങ്ങിയ പഴയ മറ്റേർണിറ്റി ഡ്രെസ്സുകളിൽ തന്നെയായിരുന്നു ജീവിതം. കല്യാണ സമയത്ത് ഒരു ആവശ്യോമില്ലാതെ പോയി സ്ട്രൈറ്റ് ചെയ്ത് നശിപ്പിച്ച ചുരുളൻ മുടി, പ്രസവം കഴിഞ്ഞപ്പോഴേക്ക് വളർന്ന് തോളിന് താഴെ ഇറങ്ങിയിരുന്നു. പകുതി ചുരുണ്ടും ബാക്കി പശുവിന്റെ വാല് പോലെയും കിടന്ന മുടി വലിച്ചു വാരി കെട്ടി ചേരാത്ത ഉടുപ്പുകൾ മാത്രമിട്ട് കോലം കെട്ട് നടന്ന ആ എന്നെ എനിക്ക് പോലും തീരെ പരിചയമില്ലായിരുന്നു. ‘നീ ആ പുരികമെങ്കിലും ഒന്ന് ഷേപ്പ് ചെയ്യൂ’ന്ന് ഭർത്താവ് വരെ പറഞ്ഞു തുടങ്ങിയ കാലം. പെട്ടെന്നൊരു ദിവസം എനിക്ക് മുടി വെട്ടണമെന്ന് ഒരു തോന്നൽ വന്നു. ‘ദേ ഈ കൊച്ചിനെ ഒന്ന് നോക്കിക്കോന്ന്’ കെട്ടിയോനെ പറഞ്ഞേൽപ്പിച്ച് ടാക്സി വിളിച്ച് നേരെ പോയത് പാർലറിലേക്കാണ്. സ്ട്രെയ്റ്റനിംഗ് ചെയ്ത മുടി മുഴുവൻ അങ്ങ് വെട്ടിയേക്കാൻ അവിടെ നിന്ന ഫിലിപ്പിനോ പെൺകൊച്ചിനോട് പറഞ്ഞ് കണ്ണടച്ചിരുന്നു കൊടുത്തു. അവളാ പണി കൃത്യമായി ചെയ്തു. അങ്ങനെ തോളൊപ്പം ചുരുണ്ട മുടിയുമായി പുത്തനൊരു ഞാൻ കണ്ണാടിയിൽ തെളിഞ്ഞു വന്നു. എന്തെന്നില്ലാത്ത സന്തോഷം കൊണ്ടെനിക്ക് വീർപ്പു മുട്ടി. കൃത്യം അളവിനുള്ള കുറച്ച് ഡ്രസ്സ് വാങ്ങലായിരുന്നു അടുത്തത്.
സത്യത്തിൽ അതൊരു തുടക്കമായിരുന്നു. ജീവിതത്തിലേക്കുള്ള തിരിച്ച് വരവുകളിൽ സെൽഫ് കെയർ എത്രത്തോളം പ്രധാനമാണെന്ന് ഞാൻ തിരിച്ചറിഞ്ഞത് അന്നാണ്. ചില മുഷിപ്പൻ ദിവസങ്ങളിൽ ഒന്ന് മുടി വെട്ടുന്നതും ലക്ഷ്യമില്ലാതെ ഡ്രൈവ് പോകുന്നതും പാതിരാത്രി ഒറ്റയ്ക് ഐസ് ക്രീം ഓർഡർ ചെയ്ത് കഴിക്കുന്നതും ഒക്കെ ഞാൻ എന്നോട് കാണിക്കുന്ന ലവ് ലാംഗ്വേജ് ആണ്. അപ്പൊ പറഞ്ഞ് വന്നത്…ആകെ മടുത്ത് മുഷിഞ്ഞ് നിന്നൊരു സമയത്ത് ഇന്നലെ പോയെന്നു മുടി വെട്ടി, സ്വയം പുതുക്കി. ഒരു സന്തോഷം, സമാധാനം ❤️
Hair cutting is therapeutic for me ! Whats your therapy other than ‘therapy’ ?
കാളി – Q&A video coming soon in life unedited 🥰
Book is available in all DC Book’s outlets and dc books online store ❤️
🎥 @unaiseadivadu
When Kamala decided to join chechi’s dance class. Guru was patient enough to accommodate the new student @abbad_ram_mohan 😁🥰
#classicaldance #danceclass #padmakamala #babydancing #mygirls
New video coming soon on Life unedited ! Stay tuned
Midlife crisis and contributing factors! Full video out in my YouTube channel #lifeunedited
Trust your instincts and listen to your gut feelings. If something doesn’t feel right, don’t ignore it.
Have a great day ❤️😊
The universe is made of stories, not of atoms.
Muriel Rukeyser
👗 @yarahbynita
Thanks for all the love you showered after watching the YT video 🥰🥰🥰
Somedays getting up itself is a major win 🤗
Life can be overwhelming, especially when juggling multiple responsibilities. As a working parent, I often find myself exhausted from hectic work schedules and managing my kids and home. But despite the challenges, I still wake up every day and face life head on. I am so proud of myself for not giving up !
So here’s to all the strong and resilient individuals out there- keep pushing through, you got this ❤️🤗
PC : Padma 🥰
#ificanyoutoocan #lifelessons
The moment I realised that, the game changed 😎
Valentines day special video coming up soon 😉
#youtube #lifeunedited #valentinesday
Let’s discuss parenting today! New video coming up soon 🙂
I have seen this lady before 🙄
This may look like the start of my day, but it’s actually how my yesterday ended. Just got home after a whole night of shooting! Kids are still asleep. So thought of spending some time with myself before going to bed.
Mindfulness ! Gratitude ! Self reflection ! Good morning everyone 🥰
#BehindTheScenes #NightShoot #movieshoot #selflove
Pov : when insta creates a reel from your gallery 🙄😁
The only person you are destined to become is the person you decide to be !
I am the one who usually misses all the family functions. But this time I made it even though I was a zombie after 5 sleepless nights 😂
Happiest Birthday to my Amyponnu 🥰
@ann.amal @amal_ashok_pala @anjali.ashok.10
📖 : കാളി
✍️ : അശ്വതി ശ്രീകാന്ത്
.
.
.
.
.
.
ഞാനുൾപ്പെടുന്ന സ്ത്രീസമൂഹത്തിന്റെ ഒരു പകർപ്പാണ് കാളി. വ്യത്യസ്ത നിറവും മുഖവുമുള്ള ഒൻപതു കഥകൾ. അതിൽ ഓരോ കഥാപാത്രവും നമുക്ക് ചുറ്റിലുമുണ്ട്. അതിൽ ചിലത് ഞാൻ തന്നെയാണ്. ചിലതെനിക്ക് പരിചയമുള്ളവരും ഞാൻ കേട്ട കഥകളിൽ ഉള്ളവരുമൊക്കെയാണ്.
ഓരോ സ്ത്രീയും ഓരോ പുഴകളാണ്. ചിലതു പരന്നൊഴുകി, ചിലത് ഉള്ളിൽ കയങ്ങളൊളിപ്പിച്ച് വച്ചു , ചിലതു തെളിനീരായും മറ്റുചിലത് കലങ്ങിമറിഞ്ഞും ഒഴുകി. ഇതുപോലെ ഉള്ളിലൊന്നും പുറത്തു മറ്റൊന്നുമായി ഒഴുകുന്ന പുഴകളുടെ കഥകളാണ് കാളി. ചന്ദ്രയും ചിത്തിരയും, സാവിത്രിയും, താരയും, വീണയും, രശ്മിയും ഒകെ ഇഷ്ടപെട്ട കഥാപാത്രങ്ങളായപ്പോൾ ആനിയമ്മ ഞാൻ തന്നെയായിരുന്നു.
*****
ആനിയമ്മയും ഞാനും വൈകിവന്ന വെളിപാടും!!
സ്വയം ഉണ്ടായ ബോധോദയവും പാതിയായവന്റെ പിന്തുണയും ഇല്ലായിരുന്നെങ്കിൽ ഉറപ്പായും ഞാനും ആനിയമ്മ , ജേക്കബ് സാറിന്റെ ജീവിതത്തിൽ എങ്ങനെ ആയിരുന്നോ അതുപോലെയൊക്കെ ആയിത്തീർന്നേനെ. നല്ല കുട്ടിയായി വളർത്തി, നല്ല മരുമകളാക്കി വിവാഹം കഴിപ്പിച്ചു വിട്ട ഏതൊരു ശരാശരി പെൺകുട്ടിയെയും പോലെയായിരുന്നു ഞാനും. ജീൻസ് ഒരു മോഡേൺ വസ്ത്രവും മുടി വെട്ടുന്നതൊരു ഫാഷൻ സ്റ്റേറ്റ്മെന്റും ആണെന്ന് ധരിച്ചിരുന്നൊരു ഞാനുണ്ട്. മറ്റുള്ളവരുടെ, അത് അച്ഛനോ അമ്മയോ നാട്ടുകാരോ ആരുമായിക്കോട്ടെ, അവർക്കെല്ലാം എന്റെ കാര്യത്തിൽ അഭിപ്രായസ്വാതന്ത്ര്യം ഞാൻ കൊടുത്തിരുന്നു. മുപ്പതാം വയസ്സിൽ എനിക്കൊരു വെളിപാടുണ്ടായി!!! അതോടെ എന്റെ ജീവിതത്തിന്റെ ജനാധിപത്യം ഞാൻ അവസാനിപ്പിച്ചു. മുടി വെട്ടിയും ടാറ്റൂ ചെയ്തും സ്ലീവെലെസ്സ് വസ്ത്രങ്ങൾ ധരിച്ചും ഞാൻ എനിക്കിഷ്ടമുള്ളപോലെയൊക്കെ ജീവിക്കാൻ ശീലിക്കുകയാണ്. ഞാൻ വളർത്തിയ കൊച്ചിങ്ങനൊന്നും ആയിരുന്നില്ലെന്ന് പരിതപിക്കുന്ന എന്റെ അമ്മയെ നോക്കി വെളുക്കെ ചിരിക്കാൻ ഞാൻ ഇപ്പൊ ശീലിച്ചുകഴിഞ്ഞു. ഇനിയും മറ്റുള്ളവരെ പേടിച്ച് ഞാനെന്ന നല്ല കുട്ടി മാറ്റിവച്ച ഒരുപാട് കാര്യങ്ങളുണ്ട്. പിച്ച വെച്ച് ഞാനാ വഴികളൊക്കെയും നടന്നു തീർക്കും..
*****
ആദ്യം വായിച്ച കഥയോടെ തന്നെ ‘ഠ’ ഇല്ലാത്ത മുട്ടായികളും മഴയുറുമ്പുകളുടെ രാജ്യവും എന്റെ tbr ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. ഒൻപതു പുഴകളെ ഒന്നാക്കി കാളിയിലൊതുക്കി വായനക്കാരിലേക്കെത്തിച്ച അശ്വതി ചേച്ചിയോട് ഒത്തിരി സ്നേഹം❤️. ഒപ്പം അമ്മയുടെ എഴുത്തിനു കൂട്ടിരുന്ന കമലയ്ക്കും പത്മയ്ക്കും ഒത്തിരിയുമ്മകൾ..❤️😘😘
.
.
.
.
.
.
#kaali #aswathisreekanth #dcbooks #malayalmstories #shortstories #womenwriters #mallureader #dubaireader Dubai – دبى
Midnight shenanigans 🥰
Pov : your friend is opening her dream cake shop next day morning 💃💃💃 @soumya_tony97 @soumya_tony97 @sandya_nra @vasantsoman @voccacakehouse
Vocca is open now in kakkanad.
#cakes #pastries #macarons #coffee
Vocca
Opp: Sunrise hospital
Kakkanad
#cafekochi #cafekakkand #cakehouse #cupcakes #customcakes #macarons #cookies
#pudding #cakeshopkakkanad #cakeshopkochi #tiramisu #milkshakes #kochicakes #kakkanadcakes #dessertkakkanad #dessertkochi #celebrationcakes #kakkanadtreats
It seems silly but I do this often when confused. Not because coin makes the right decision, but I will realise what I really want when the coin flips on air 😄
കാളി-അശ്വതി ശ്രീകാന്ത്
വില-180 രൂപ
കണ്ടുമറന്നതോ, പറഞ്ഞുപിരിഞ്ഞതോ ആയ പെണ്‍ജീവിതങ്ങളെക്കുറിച്ചുള്ള എഴുത്തുകള്‍, അഥവാ ഉള്ളില്‍ ഇപ്പോഴും തോര്‍ന്നിട്ടില്ലാത്ത സ്വപ്നസന്നിഭമായ മഴപ്പെയ്ത്തുകള്‍. സകല പെണ്‍ഭാവങ്ങളെയും ഉള്‍ക്കൊള്ളുന്ന ഒമ്പത് കഥകള്‍.വായനക്കാര്‍ ഹൃദയത്തിലേറ്റിയ ‘ഠാ’ യില്ലാത്ത മുട്ടായികള്‍, മഴയുറുമ്പുകളുടെ രാജ്യം തുടങ്ങിയ കൃതികളിലൂടെ ശ്രദ്ധേയയായ അശ്വതി ശ്രീകാന്തിന്റെ ഏറ്റവും പുതിയ പുസ്തകം.
👉ഡി സി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലും ഡി സി/കറന്റ് ബുക്സ് ശാഖകളിലും കോപ്പികള്‍ ലഭ്യമാണ്
കാളി❤️ഒരു മാസം കൊണ്ടെഴുതിയ 9 കുഞ്ഞു കഥകൾ…ചിന്തിപ്പിക്കുന്ന കഥകൾ, സ്വയം പുതുക്കപ്പെടുന്ന കഥകൾ…വായിക്കുക തീർച്ചയായും വായിക്കുക .അശ്വതി ശ്രീകാന്തിന്റെ കാളി 🌼
#aswathisreekanth #kaali #malayalamliterature #malayalamshortstory