Home Actress Aswathy Sreekanth HD Instagram Photos and Wallpapers March 2024 Aswathy Sreekanth Instagram - Thanks for all the love you showered after watching the YT video 🥰🥰🥰

Aswathy Sreekanth Instagram – Thanks for all the love you showered after watching the YT video 🥰🥰🥰

Aswathy Sreekanth Instagram - Thanks for all the love you showered after watching the YT video 🥰🥰🥰

Aswathy Sreekanth Instagram – Thanks for all the love you showered after watching the YT video 🥰🥰🥰 | Posted on 08/Feb/2024 19:16:09

Aswathy Sreekanth Instagram – 📖 : കാളി
✍️ : അശ്വതി ശ്രീകാന്ത് 
.
.
.
.
.
.
ഞാനുൾപ്പെടുന്ന സ്ത്രീസമൂഹത്തിന്റെ ഒരു പകർപ്പാണ് കാളി. വ്യത്യസ്ത നിറവും മുഖവുമുള്ള ഒൻപതു കഥകൾ. അതിൽ ഓരോ കഥാപാത്രവും നമുക്ക് ചുറ്റിലുമുണ്ട്. അതിൽ ചിലത് ഞാൻ തന്നെയാണ്. ചിലതെനിക്ക് പരിചയമുള്ളവരും ഞാൻ കേട്ട കഥകളിൽ ഉള്ളവരുമൊക്കെയാണ്. 

ഓരോ സ്ത്രീയും ഓരോ പുഴകളാണ്. ചിലതു പരന്നൊഴുകി, ചിലത് ഉള്ളിൽ കയങ്ങളൊളിപ്പിച്ച്‌ വച്ചു , ചിലതു തെളിനീരായും മറ്റുചിലത് കലങ്ങിമറിഞ്ഞും ഒഴുകി. ഇതുപോലെ ഉള്ളിലൊന്നും പുറത്തു മറ്റൊന്നുമായി ഒഴുകുന്ന പുഴകളുടെ കഥകളാണ് കാളി. ചന്ദ്രയും ചിത്തിരയും, സാവിത്രിയും, താരയും, വീണയും, രശ്മിയും ഒകെ ഇഷ്ടപെട്ട കഥാപാത്രങ്ങളായപ്പോൾ ആനിയമ്മ ഞാൻ തന്നെയായിരുന്നു. 

*****

ആനിയമ്മയും ഞാനും വൈകിവന്ന വെളിപാടും!!

 സ്വയം ഉണ്ടായ ബോധോദയവും പാതിയായവന്റെ പിന്തുണയും ഇല്ലായിരുന്നെങ്കിൽ ഉറപ്പായും ഞാനും ആനിയമ്മ , ജേക്കബ് സാറിന്റെ ജീവിതത്തിൽ എങ്ങനെ ആയിരുന്നോ  അതുപോലെയൊക്കെ  ആയിത്തീർന്നേനെ. നല്ല കുട്ടിയായി വളർത്തി, നല്ല മരുമകളാക്കി വിവാഹം കഴിപ്പിച്ചു വിട്ട ഏതൊരു ശരാശരി പെൺകുട്ടിയെയും പോലെയായിരുന്നു ഞാനും. ജീൻസ്‌ ഒരു മോഡേൺ വസ്ത്രവും മുടി വെട്ടുന്നതൊരു ഫാഷൻ സ്റ്റേറ്റ്മെന്റും ആണെന്ന് ധരിച്ചിരുന്നൊരു ഞാനുണ്ട്. മറ്റുള്ളവരുടെ, അത് അച്ഛനോ അമ്മയോ നാട്ടുകാരോ ആരുമായിക്കോട്ടെ, അവർക്കെല്ലാം എന്റെ കാര്യത്തിൽ അഭിപ്രായസ്വാതന്ത്ര്യം  ഞാൻ കൊടുത്തിരുന്നു. മുപ്പതാം വയസ്സിൽ എനിക്കൊരു വെളിപാടുണ്ടായി!!! അതോടെ എന്റെ ജീവിതത്തിന്റെ ജനാധിപത്യം ഞാൻ അവസാനിപ്പിച്ചു. മുടി വെട്ടിയും ടാറ്റൂ ചെയ്തും സ്ലീവെലെസ്സ് വസ്ത്രങ്ങൾ ധരിച്ചും ഞാൻ എനിക്കിഷ്ടമുള്ളപോലെയൊക്കെ ജീവിക്കാൻ ശീലിക്കുകയാണ്. ഞാൻ വളർത്തിയ കൊച്ചിങ്ങനൊന്നും ആയിരുന്നില്ലെന്ന് പരിതപിക്കുന്ന എന്റെ അമ്മയെ നോക്കി വെളുക്കെ ചിരിക്കാൻ ഞാൻ ഇപ്പൊ ശീലിച്ചുകഴിഞ്ഞു. ഇനിയും മറ്റുള്ളവരെ പേടിച്ച് ഞാനെന്ന നല്ല കുട്ടി മാറ്റിവച്ച ഒരുപാട് കാര്യങ്ങളുണ്ട്. പിച്ച വെച്ച് ഞാനാ വഴികളൊക്കെയും നടന്നു തീർക്കും..

*****

ആദ്യം വായിച്ച കഥയോടെ തന്നെ ‘ഠ’ ഇല്ലാത്ത മുട്ടായികളും മഴയുറുമ്പുകളുടെ രാജ്യവും എന്റെ tbr ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. ഒൻപതു പുഴകളെ ഒന്നാക്കി കാളിയിലൊതുക്കി വായനക്കാരിലേക്കെത്തിച്ച അശ്വതി ചേച്ചിയോട് ഒത്തിരി സ്നേഹം❤️. ഒപ്പം അമ്മയുടെ എഴുത്തിനു കൂട്ടിരുന്ന കമലയ്ക്കും പത്മയ്ക്കും ഒത്തിരിയുമ്മകൾ..❤️😘😘
.
.
.
.
.
.
#kaali #aswathisreekanth #dcbooks #malayalmstories #shortstories #womenwriters #mallureader #dubaireader Dubai –  دبى
Aswathy Sreekanth Instagram – New video coming soon on Life unedited ! Stay tuned

Check out the latest gallery of Aswathy Sreekanth