K. S. Chithra Instagram – ശ്രീമതി രാജി തമ്പിയുടെ ആദ്യ പുസ്തകമായ “പാട്ടിലാക്കിയ ജീവിത”ത്തിന്റെ (കൈരളി ബുക്‌സ്) മുഖചിത്ര പ്രകാശനത്തിൽ ഞാനും സന്തോഷപൂർവം പങ്കാളിയാകുകയാണ്. പാട്ടുകളുടെ ചരിത്രകാരനായ രവി മേനോന്റെ എഴുത്തു ജീവിതം വിശദമായി അടയാളപ്പെടുത്തുന്ന ഈ കൃതി ഉടനെ വായനക്കാരെ തേടിയെത്തും. പ്രശസ്ത നടൻ മധുവിൻ്റെ മകൾ ഉമ ജെ നായർ ആണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. രാജി ചേച്ചിക്കും “പാട്ടിലാക്കിയ ജീവിത”ത്തിനും എല്ലാ ആശംസകളും നേരുന്നു.
#kschithra #ravimenon #rajithampi #pattilakkiyajeevitham #kairalibooks | Posted on 27/Mar/2024 17:00:18