Home Actress Navya Nair HD Instagram Photos and Wallpapers April 2024 Navya Nair Instagram - സമർപ്പണം: അരങ്ങിലെ അതികായയെ ഗുരുവായി ലഭിക്കുക, അക്കയോടൊപ്പം വർക്ഷോപ്പിൽ അസ്സിസ്റ്റ് ചെയ്യുക ഒക്കെ അനുഗ്രഹമായി കരുതട്ടെ … With the versatile danseuse @priyadarsinigovind #thosewhosidelinedaremyinspiration #yourtimecomes #behonest

Navya Nair Instagram – സമർപ്പണം: അരങ്ങിലെ അതികായയെ ഗുരുവായി ലഭിക്കുക, അക്കയോടൊപ്പം വർക്ഷോപ്പിൽ അസ്സിസ്റ്റ് ചെയ്യുക ഒക്കെ അനുഗ്രഹമായി കരുതട്ടെ … With the versatile danseuse @priyadarsinigovind #thosewhosidelinedaremyinspiration #yourtimecomes #behonest

Navya Nair Instagram - സമർപ്പണം: അരങ്ങിലെ അതികായയെ ഗുരുവായി ലഭിക്കുക, അക്കയോടൊപ്പം വർക്ഷോപ്പിൽ അസ്സിസ്റ്റ് ചെയ്യുക ഒക്കെ അനുഗ്രഹമായി കരുതട്ടെ … With the versatile danseuse @priyadarsinigovind #thosewhosidelinedaremyinspiration #yourtimecomes #behonest

Navya Nair Instagram – സമർപ്പണം: അരങ്ങിലെ അതികായയെ ഗുരുവായി ലഭിക്കുക, അക്കയോടൊപ്പം വർക്ഷോപ്പിൽ അസ്സിസ്റ്റ് ചെയ്യുക ഒക്കെ അനുഗ്രഹമായി കരുതട്ടെ …

With the versatile danseuse @priyadarsinigovind

#thosewhosidelinedaremyinspiration #yourtimecomes #behonest | Posted on 03/Apr/2024 18:35:00

Navya Nair Instagram – ആടുജീവിതം.. 

ഇതൊരു മനുഷ്യൻ ജീവിച്ചുതീർത്ത ജീവിതമാണെന്നോർക്കുമ്പോൾ.. നജീബിക്കാ .. 
പുസ്തകം വായിച്ചപ്പോൾ തന്നെ ഹൃദയംപിടഞ്ഞിരുന്നു , ബെന്യാമെൻ എന്ന എഴുത്തുകാരനെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു.. പക്ഷേ ഇപ്പോൾ സിനിമ കണ്ടിറങ്ങി അനുഭവിക്കുന്ന ഭാരം , ഇനിയുമൊരു നജീബ് ഉണ്ടാവരുതേ എന്ന് ഈ വിശുദ്ധമാസത്തിൽ പ്രാർഥിച്ചു പോകുന്നു .. 

രാജു ചേട്ടാ (പൃഥ്വിരാജ് സുകുമാരൻ) , നിങ്ങളുടെ ഒപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഇപ്പോൾ ഭാഗ്യമായി കരുതുന്നു.. പല നിമിഷങ്ങളിലും നജീബിക്കയല്ലേ ഇത് എന്ന് തോന്നിപോകുംവിധം അതിശയിപ്പിച്ചു.. സിനിമ തീർന്നിട്ടും ഉള്ളിലൊരു ദാഹം നിലനിന്നു , അത് നജീബിന്റെ കണ്ണിലും തൊണ്ടയിലും ഞരങ്ങലുകളിലും നിങ്ങളെന്ന നടന്റെ അഭിനയം തീർത്ത വിസ്മയമാണ്.. ഈ കഥാപാത്രത്തിന് വേണ്ടി നിങ്ങൾ നടത്തിയ സമർപ്പണം വരും തലമുറയിലെ അഭിനേതാക്കൾക്ക് ഒരു പാഠമാണെന്ന് നിസംശയം ഒരു എളിയ അഭിനയത്രി എന്ന നിലയ്ക്ക് പറയട്ടെ .. 

ഹക്കീം ആയി ഗോകുൽ ഉം , ഇബ്രാഹിം ഖാദ്രി ആയി ജിമ്മി ജീൻ ലൂയിയും മനസ്സ് കീഴടക്കി .. പെരിയോനെ റഹ്മാനെ പെരിയോനേ റഹീം , ഈ പാട്ടിന്റെ മാന്ത്രികതയാണ് ആ മണലാരണ്യത്തിലെ നമ്മുടെ പ്രതീക്ഷ, അതേ ഏതു ബുദ്ധിമുട്ടിലും ദൈവം നമ്മുടെ കൂടെ ഉണ്ട് എന്ന പ്രതീക്ഷ , അത് ഓരോ നിമിഷവും ഊട്ടിയുറപ്പിച്ച ഈ പാട്ടിന്റെ ഉടയോനെയും (എ ആർ റഹ്മാൻ) നമസ്കരിക്കുന്നു.. 

മലയാളിക്ക് അഭിമാനിക്കാവുന്ന ഒരു സിനിമ സമ്മാനിച്ചതിൽ നന്ദി 🙏🏻
ബ്ലെസി എന്ന സംവിധായകനോട് വീണ്ടും വീണ്ടും ബഹുമാനം മാത്രം ..

@blessyofficial 
@therealprithvi 
@kr_gokul 
@arrahman 
@amalapaul 
@jimmyjeanlouis 
@benny.benyamin
Navya Nair Instagram – മേതിൽ ദേവിക എന്ന നർത്തകി പകർത്തിയ ചിത്രങ്ങൾ .. 
സാധാരണ ഞങ്ങൾ സ്ത്രീകൾ തന്നെക്കാൾ സൗന്ദര്യമുള്ളവരടെ ചിത്രങ്ങൾ എടുക്കാറില്ല .. അതുകൊണ്ടാണോഎന്റെ ചിത്രങ്ങൾ എടുത്തത് , ഞാനും ഒരു മലയാളി , വരികൾക്കിടയിലൂടെ വായിക്കാൻ ഒരു സുഖം 😜

പുരുഷന്മാർ എന്റെ ചിത്രങ്ങൾ പലപ്പോഴായി ഇങ്ങനെ candid എന്ന് വിളിക്കാവുന്നവ പകർത്തിയിട്ടുണ്ട് ഇതാദ്യമായാണ് ഒരു വശ്യസുന്ദരി എന്റെ ചിത്രങ്ങൾ എടുക്കുന്നത് .. 

നിങ്ങൾ അതീവ സുന്ദരീതരുണീമണി തന്നെ , നിറവും അംഗലാവണ്യവുമല്ല കണ്ണുകൾ തുറിച്ചു എന്നെ നോക്കണ്ട, ഭാഷയിലും , പെരുമാറ്റത്തിലും , തെളിഞ്ഞ മനസ്സിലും ഉള്ള സൗന്ദര്യം , നിങ്ങളെ എന്റെ ആരാധനയ്ക്ക് പാത്രമാക്കിയിരിക്കുന്നു എന്നറിയിക്കട്ടെ , പരസ്യമായിത്തന്നെ .. 

Love you chechu @methildevika ❤️❤️❤️

Check out the latest gallery of Navya Nair aka Dhanya Veena