Bijibal Instagram – കണ്ട് കൊതി തീരും മുൻപേ കടൽ കടന്ന പ്രിയപ്പെട്ടവർ.ഒട്ടേറെ ഭാരങ്ങളും പ്രാരാബ്ധങ്ങളും ഉത്തരവാദിത്തങ്ങളും തോളിലേറ്റി അകലങ്ങളിലേക്ക് ചേക്കേറിയവർ. ബുദ്ധിമുട്ടുകൾക്ക് ഇടയിലും വേണ്ടപ്പെട്ടവരെ സന്തോഷിപ്പിക്കാൻ മറക്കാത്തവർ.പ്രവാസികൾ 😇
സ്നേഹിക്കുന്നവരുടെ ഇടയിലേക്ക് ഓടി വരാൻ അവർ കൊതിക്കുന്നുണ്ടാവും. പലപ്പോഴായി. എന്നാൽ സാഹചര്യങ്ങളാൽ വരിഞ്ഞുമുറുക്കുമ്പോൾ ആഗ്രങ്ങളൊക്കെ സ്വപ്നങ്ങളായി ശേഷിക്കും. തിരികെയുള്ള അവരുടെ വരവും കാത്ത് ഇരിക്കുമ്പോൾ കണ്ണിൽ നിന്ന് പൊഴിയുന്ന കണ്ണുനീർതുള്ളിയുടെ ഒഴുക്കുപോലും അവരുടെ തലോടൽ ആയി തോന്നിപ്പോകുന്ന നിമിഷം ഉണ്ടാവും . ഓരോ നാഴികയും വർഷങ്ങൾക്ക് സമം ആയി തോന്നിപോകുന്ന ആ അവസ്ഥ താങ്ങാനാവില്ല… 💔
സ്നേഹിക്കപ്പെടേണ്ടതിന് പകരം പഴികൾ കേൾക്കേണ്ടി വരുന്ന പ്രവാസജീവിതങ്ങളും ഒരുപാടുണ്ട്. ചെയ്തതൊന്നും മതിയായില്ല എന്ന് പറഞ്ഞു കുറ്റപ്പെടുത്താൻ മാത്രമറിയാവുന്ന പ്രിയപ്പെട്ടവരുടെ നടുവിലേയ്ക്ക് ആ ജീവിതങ്ങൾ എത്തുമ്പോൾ വർഷങ്ങളോളം ചുമലിലേറ്റിയ ഭാരം തിരികെ തോളിലേയ്ക്ക് സ്ഥാനം ഉറപ്പിക്കുന്നുണ്ടാവും… 😇
അറബികഥ എന്ന ചിത്രം മലയാളിക്ക് സമ്മാനിച്ചത് ഓരോ തലങ്ങളിലൂടെ സഞ്ചരിക്കുന്ന പ്രവാസിയുടെ പച്ചയായ ജീവിതമായിരുന്നു… 💯
Caption || @manjujohn777
🎧 {മനോഹരമായി ആസ്വാദിക്കാൻ ഹെഡ്സെറ്റിനോളം പോന്ന മറ്റൊരു കൂട്ട് നിങ്ങൾക്കിപ്പോൾ ഇല്ല}
Video courtesy || @fourthnews
[Watch full video on YouTube channel ]
🔸
🔔Turn on notification option for faster updation
🔸
🚫Disclaimer :
© Credit Owned By Respective Content Creators (Please contact credit issues DM) | Posted on 27/Dec/2023 11:38:58