Divya Prabha

Divya Prabha Instagram – കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻഡ് പ്രി പുരസ്‌കാരം നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതി, ദിവ്യ പ്രഭ, അസീസ് നെടുമങ്ങാട്, ഹൃദു ഹാറൂൺ എന്നിവരെ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ആദരിച്ചു. കുവൈത്ത് തീപിടിത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് ആഘോഷപരിപാടികൾ ഒഴിവാക്കി സെക്രട്ടേറിയറ്റിലെ കോൺഫറൻസ് ഹാളിലായിരുന്നു ലളിതമായ ചടങ്ങ്. കലാകാരന്മാരെ അഭിനന്ദിച്ച് മുഖ്യമന്ത്രി ആശംസകൾ നേർന്നു. സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. ബഹു.വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.വി. ശിവൻകുട്ടി, ശ്രീ. എ . എ.റഹീം എം.പി. ബഹു. തിരുവനന്തപുരം മേയർ ശ്രീമതി ആര്യ രാജേന്ദ്രൻ, സാംസ്കാരിക വകുപ്പ് സെക്രട്ടറി ശ്രീ. രാജൻ ഖോബ്രഗഡെ ഐ.എ.എസ്, സാംസ്കാരിക ഡയറക്ടർ ശ്രീമതി എൻ. മായ ഐ.എഫ്.എസ്., കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ശ്രീ. ഷാജി എൻ. കരുൺ, കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ ശ്രീ. മധുപാൽ, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ ശ്രീ. പ്രേംകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചലച്ചിത്ര അക്കാദമി സെക്രട്ടറി ശ്രീ.സി.അജോയ് നന്ദി പ്രകാശിപ്പിച്ചു.

#allweimagineaslight #cannes #grandprix2024 #kanikusruti #divyaprabha #hridhuharoon #azeesnedumangad #cmokerala #chalachitraacademy #ksca | Posted on 13/Jun/2024 18:32:21

Divya Prabha
Divya Prabha

Check out the latest gallery of Divya Prabha