Geethi Sangeetha

Geethi Sangeetha Instagram – ഇന്ന് “മഹാരാജ” എന്ന വിജയ് സേതുപതി ചിത്രം കണ്ടു. ഒറ്റ വാക്കിൽ ഗംഭീര ചിത്രം എന്ന് പറയാവുന്ന ഒന്ന്. മക്കൾ സെൽവൻ ശ്രീ വിജയ് സേതുപതി @actorvijaysethupathi ഓരോ ചിത്രത്തിലും വരുമ്പോൾ നമ്മൾ അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന ഒരു പെർഫോമൻസ്, നമ്മുടെ മനസ് നിറക്കുന്ന തരത്തിൽ ഈ ചിത്രത്തിൽ വേണ്ടുവോളമുണ്ട്.

@dir_nithilan തിരക്കഥയെഴുതി, സംവിധാനം ചെയ്ത ഈ ചിത്രം വളരെ വ്യത്യസ്തവും, മികവുറ്റതുമായ ഒരു സിനിമാ അനുഭവം നിങ്ങൾക്ക് നൽകും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. എജ്ജാതി ക്ലൈമാക്സ്‌. സിനിമ കഴിഞ്ഞ് ഏറ്റവും ഒടുവിൽ തിയറ്ററിൽ നിന്ന് ഇറങ്ങിയ ആൾ ഞാനായിരുന്നു. തരിച്ചിരിക്കുക എന്നൊക്കെ പറഞ്ഞാൽ അത് അതിശയോക്തി അല്ല.

മഹാരാജ തിയറ്ററിൽ കാണാൻ കഴിയുന്നവർ അങ്ങനെ തന്നെ കാണൂ. ആഹ്, ഞാനൊരു മികച്ച ചിത്രം കണ്ടു എന്ന ആത്മസംതൃപ്തിയോടെ നിങ്ങൾക്ക് തിയറ്ററിൽ നിന്ന് ഇറങ്ങി വരാം.

@anuragkashyap10
@abhiramiact
@mamtamohan

#maharaja #tamilcinema #vijaysethupathi #makkalselvan #movietime | Posted on 15/Jun/2024 21:47:07

Geethi Sangeetha
Geethi Sangeetha

Check out the latest gallery of Geethi Sangeetha