Maala Parvathi

Maala Parvathi Instagram – ഞാൻ ഏറെ നാളായി കാത്തിരുന്ന ചിത്രമാണ് ഉള്ളൊഴുക്ക്…ആദ്യദിവസം തന്നെ ഫസ്റ്റ് ഷോയ്ക്ക് പോയി.ഗംഭീരമായ സിനിമാ അനുഭവം അതിനോടൊപ്പം ഉർവ്വശി ചേച്ചി, Parvathy Thiruvothu എന്നീ അത്ഭുത പ്രതിഭകൾ ജീവൻ നൽകിയ രണ്ട് കഥാപാത്രങ്ങളും. ഈ ചലച്ചിത്ര അനുഭവത്തെ വാക്കുകളിൽ വർണ്ണിക്കാനാവില്ല. തീരാതെ പെയ്യുന്ന മഴ പോലെ.. .ആരോടും പറയാനാവാത്ത ഹൃദയത്തിലെ രഹസ്യ അറകളിലെ സ്വകാര്യമായ “ഉള്ളെഴുക്കുകൾ ” ചലച്ചിത്രത്തിൽ ഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു.ആ ഉള്ളൊഴുക്കുകൾ കാഴ്ചക്കാരന്റെ ശ്വാസഗതിയെ മാറ്റും….പലപ്പോഴും ഉള്ളൊഴുക്കിന്റെ ആഴത്തിൽ നമ്മൾ ഉലയും..

ചലച്ചിത്രകാരൻ Christo Tomy ഇന്ത്യൻ സിനിമയെ, ലോകത്തിൻ്റെ മുന്നിൽ തലയെടുപ്പോടെ നിർത്തുന്നതിന് കാരണക്കാരനാകും.@Allensier,@Jayakurup എന്നിവരും അസാമാന്യ അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. @ShehnadJalal ൻ്റെ ഛായാഗ്രഹണവും, @SushinShyam-ൻ്റെ പശ്ചാത്തല സംഗീതവും എല്ലാം ചിത്രത്തെ വിശ്വോത്തരമാക്കുന്ന ഘടകങ്ങളാണ്.

#ullozhukkuthemovie
#christotomy
#urvashi
#myreview
#Newfilm | Posted on 21/Jun/2024 23:48:21

Maala Parvathi
Maala Parvathi

Check out the latest gallery of Maala Parvathi