Mareena Michael Kurisingal Instagram – നമ്മളോട് ഒരാൾ ഉറ്റ സുഹൃത്തിന്റെ പേരൊക്കെ ചോദിച്ചാൽ പറയണ ലിസ്റ്റിൽ എപ്പോഴും ‘ആഹ്.. പിന്നെ ഒന്ന് എന്റെ അമ്മ’ എന്നുകൂടെ ഉണ്ടാവും.. ഈ അമ്മ മക്കൾ ബന്ധത്തിനേക്കാളും ഞങ്ങൾ നല്ല ഫ്രണ്ട്സാണ്.. അടിപിടി ബഹളം ഈഗോ ക്ലാഷ് അമ്മ-മോൾ യുദ്ധമൊക്കെ ഉണ്ടാവാറുണ്ട് എന്നാലും അതെല്ലാം കഴിയുമ്പോ ഒരു സൈലെൻസ് ആണ്. അത് പൊതുവെ അമ്മ ഒരു ഇന്ട്രോവേർട്ട് കൂടെ ആയതുകൊണ്ടാണ്.. ഒരുപ്പാട് കൂട്ടുകാരില്ല ,അധികം സംസാരിക്കില്ല …പിന്നെ ഒരു ആംഗിളിൽ നോക്കിയാൽ ഗൗരവ മുഖം മറ്റേ അങ്കിളിനു ഒരു പാവം …എങ്ങനെ ഇത്രേം കാലം സർവൈവ് ചെയ്തേ ആവോ.. 😁
പണ്ട് സ്കൂൾ പഠിക്കമ്പോ ഫ്രണ്ട്സിനെ എന്റെ വീട്ടിലേക്കു വിളിക്കാൻ പേടിയാണ് അമ്മേടെ സൗണ്ട് സീരിയസായോണ്ട് അമ്മേനെ എല്ലാർക്കും പേടിയാണ്.. അതുകൊണ്ടു ഫ്രണ്ട്സിന്റെ കൂടെ പുറത്തു പോകാൻ ഞാൻ തന്നെ കെഞ്ചനം ഒറ്റൊരെണ്ണവും വീട്ടിലേക്കു വിളിക്കൂല്ല അമ്മയെ പേടിച്ചിട്ടു…ഒരു 18 വയസൊക്കെ കഴിഞ്ഞപ്പോൾ നല്ല ഫ്രണ്ട്സായി ഞങ്ങൾ.. എന്റെ ബെസ്റ്റ് ഫ്രണ്ട് അമ്മു അമ്മയോട് കൂട്ടുകൂടണത് കണ്ടു കുശുമ്പ് അടിച്ചിട്ടാണ് ഞാൻ അമ്മയോട് അടുക്കാൻ കൂടുതൽ ശ്രമിച്ചത്..പിന്നെ എഡോ,മോളെ,മോളൂസേ എന്നൊക്കെ ആയി വിളി.. പുറത്തുന്നു ആരേലും കേട്ടാൽ ഒന്ന് നെറ്റി ചുളിക്കും..അവരോട് പോവാൻ പറ എന്ന് ഞാൻ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്..പൊതുവെ അമ്മ ലേശം സോഫ്റ്റ്, സൈലന്റ് ടൈപ്പ് ആണ് അതുകൊണ്ട് ഞങ്ങൾ എല്ലാരും കരുതിയത് ഭയകര വീക്ക് ആണെന്നാണ് ..എന്റെ പപ്പയ്ക്ക് വയ്യാതായപ്പോ മനസിലായി അമ്മ വീക്ക് ഒന്നുമല്ലെന്ന്.. എല്ലാരെക്കാളും സ്ട്രോങ്ങ് അമ്മയായിരുന്നു..ഒരു കുഞ്ഞിനെ നോക്കുന്നപോലെ എല്ലാ കാര്യങ്ങളും ചെയുന്നത് കണ്ടു കുടുംബത്തിലെ എല്ലാരും പറഞ്ഞു പപ്പ ഭയകര ഭാഗ്യം ചെയ്ത ആളാണെന്നു..പണ്ട് ഞാൻ പപ്പയോടു തമാശയ്ക്ക് ചോദിക്കുമായിരുന്നു എങ്ങനെ തോന്നി അമ്മേനെ പ്രേമിക്കാൻ എന്ന്…പാവം പപ്പാന് .. ഇപ്പോ അത് അമ്മ തന്നെ തിരിച്ചു പറയിപ്പിച്ചു.. അപ്പോ ശെരിക്കും ബോൾഡ് & ബ്യൂട്ടിഫുൾ ആയ അമ്മയ്ക്കു ഇരിക്കട്ടെ ഒരു അഡ്വാൻസ് ഹാപ്പി മതേർസ് ഡേ വിഷസ്.. 😍 | Posted on 11/May/2024 17:01:45
Home Actress Mareena Michael Kurisingal HD Instagram Photos and Wallpapers June 2024 Mareena Michael Kurisingal
Check out the latest gallery of Mareena Michael Kurisingal



