Shweta Menon

Shweta Menon Instagram – തൊണ്ണൂറിന്‍റെ തുടക്കത്തില്‍ ദൂരദര്‍ശനിലെ ഹിറ്റ് പരമ്പര മാനസീലൂടെ ക്യാമറക്ക് മുന്നിലേക്ക്.. തുടര്‍ന്ന് 1991ല്‍ ജോമോന്‍ സംവിധാനം ചെയ്യ്ത അനശ്വരം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി സിനിമാ അരങ്ങേറ്റം. പിന്നീട് മോഡലിങ് രംഗത്തേക്ക്.. 1994-ലെ ഫെമിന മിസ്സ് ഇന്ത്യയില്‍ സെക്കന്‍റ് റണ്ണറപ്പ് കിരീടം ശ്വേതാ മേനോന്‍ നേടുമ്പോള്‍ ഇതേ കോമ്പറ്റിഷനില്‍ തൊട്ടു മുന്നിലെ സ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്നത് ഐശ്വരൃ റായിയും സുസ്മിതാ സെന്നും ആയിരുന്നു.

അവിടെ നിന്നാണ് ശ്വേത മേനോന്‍ എന്ന താരം ഇത്രകണ്ട് എസ്റ്റാബ്ളിഷ് ആവുന്നത് ബോളിവുഡ് സിനിമ ലോകം ശ്വേതയെ ഏറ്റെടുക്കുകയായിരുന്നു പിന്നീടങ്ങോട്ട്… ആമീര്‍ ,സല്‍മാന്‍, ഷാറുഖ്, സഞ്ജയ് ദത്ത് സുനില്‍ ഷെട്ടി തുടങ്ങി ഹിന്ദിയിലെ ഒട്ടുമിക്ക സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം സിനിമകള്‍.. അതിനിടയില്‍ പ്രിയദര്‍ശന്‍റെ കാക്കക്കുയിലില്‍ ലാലേട്ടനൊപ്പം ‘ആലാരേ ഗോവിന്ദ’ ആടി തിമിര്‍ക്കാന്‍ വേണ്ടി മലയാളത്തിലേക്കൊരു ചെറിയ മടക്കം.. വീണ്ടും ഹിന്ദിയും തെലുങ്കും കന്നടയും തമിഴും അടക്കം ഒരുപിടി ചിത്രങ്ങള്‍..

2006 ല്‍ മേജര്‍ രവി ചിത്രം കീര്‍ത്തി ചക്രയിലൂടെയാണ് ശ്വേത മേനോന്‍ വീണ്ടും മലയാളത്തില്‍ നിലയുറപ്പിക്കുന്നത്.
കഥാപാത്രം ചെറുതായിരുന്നെങ്കിലും അതിനുശേഷം ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ അവരെ തേടി വന്നു. അതില്‍ പാലേരിയിലെ ചീരുവും, കേരള കഫേയിലെ ദേവിയും, റോക്ക് n റോളിലെ മീനാക്ഷിയും, TD ദാസനിലെ ചന്ദ്രികയും, സിറ്റി ഓഫ് ഗോഡിലെ ലിജി പുന്നുസും, രതിനിര്‍വ്വേദത്തിലെ രതിച്ചേച്ചിയും, സാള്‍ട്ട് n പെപ്പറിലെ മായയും, കളിമണ്ണിലെ മീരയും, കമ്മാരനിലെ മലയില്‍ മഹേശ്വരിയുമെല്ലാം അടങ്ങുന്ന കിടിലന്‍ കഥാപാത്രങ്ങള്‍ ഉള്‍പ്പെടും

പാലേരിയിലെ ചീരുവിലൂടെ 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം ശ്വേത നേടി..

സിനിമയും അഭിനയവും മോഡലിങും മാറ്റി നിര്‍ത്തിയാലും അവതാരികയെന്ന രീതിയിലും ശ്വേത മേനോന്‍ എന്ന താരത്തിനുള്ള പ്രാഗത്ഭ്യം മലയാളിക്ക് പരിചിതമാണ്.. മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ കളിലെല്ലാം തിളങ്ങി നിന്ന് സാധാരണ കുടുംബ പ്രേക്ഷകരുടെ ഇഷ്ടവും അവര്‍ പിടിച്ച് പറ്റിയിട്ടുണ്ട്. അന്നും ഇന്നും പ്രാന്തന്‍ ആരാധിക്കുന്ന നടിമാരില്‍ ഒരാളാണ് ശ്വേത മേനോന്‍.. ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ ഇന്ന് പുറത്തിറങ്ങിയ നാഗേന്ദ്രന്‍സ് ഹണിമൂണില്‍ നല്ലൊരു കഥാപാത്രത്തെ ശ്വേത അവതരിപ്പിച്ചിട്ടുണ്ട്.!!

@shwetha_menon ♥ | Posted on 19/Jul/2024 17:56:42

Shweta Menon
Shweta Menon

Check out the latest gallery of Shwetha Menon