Rachana Narayanankutty Instagram – “ഐന്തിണൈ” അഥവാ അഞ്ചു തിണകൾ – ഇവിടെ പ്രകൃതിയും ദേവതയും ഒന്നു തന്നെ ആണ്. അതുകൊണ്ടു തന്നെ ജീവിതത്തിലെ എല്ലാ ഭാവങ്ങളും ആഘോഷവുമാണ്.
ഇടങ്ങളേതായാലും ഭാവമേതായാലും പ്രകൃതി ദേവതയാണ്. ഞാനും നീയും ഭേദമുണ്ടെന്ന് നമ്മൾക്ക് തോന്നുന്ന ഇടങ്ങളിലെല്ലാം ; അവൾ, മിന്നലായും ചുഴലിയായും പേമാരിയായും തിരയായും കരയൊഴുക്കായും താണ്ഡവമാടുന്നത് നമ്മൾ പലവട്ടം കണ്ടതാണ്.
ഭാരതീയ സാഹിത്യത്തിലെ വളരെ പഴക്കമുള്ളതും അത്രയേറെ സമ്പന്നവുമായ കാലഘട്ടമാണ് സംഘ കാലം. അനേകം സംഘ കൃതികൾ ഉള്ളതിൽ പ്രധാനപെട്ട 18 കൃതികൾ മാത്രം മതിയാകും സംഘകാലത്തെ ഒരു ജനതയുടെ ജീവിതനിലവാരത്തിന്റെ ഉദാത്തതലം മനസ്സിലാക്കാൻ. അക്ഷരങ്ങളിൽ ദേവതയെകൊണ്ട് നൃത്തമാടിച്ച കവിശ്രേഷ്ഠർക്ക് പ്രണാമമർപ്പിച്ചുകൊണ്ട്. …
സൃഷ്ടി സെന്റർ ഫോർ ആർട്സ് ആൻഡ് കൾച്ചർ ന്റെ @srishtibyrachana പുതിയ കൂച്ചിപ്പൂടി തിയട്രിക്കൽ പ്രൊഡക്ഷൻ “ഐന്തിണൈ” ഈ വരുന്ന ജനുവരി 2 ന് വൈകീട്ട് 6:30 ക്ക് മഹനീയമായ സൂര്യ ഫെസ്റ്റിവലിൽ ആദ്യമായി അരങ്ങേറുകയാണ്. എന്റെ ശിഷ്യയായ ശ്രീമതി ശരണ്യ മുരളി @saranyamuralii ആണ് ഈ നൃത്ത നാട്യാവിഷ്ക്കാരം അവതരിപ്പിക്കുന്നത്. ഏവരെയും നിറഞ്ഞ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.
ഇന്നിവിടെ ആദ്യത്തെ പോസ്റ്റർ റിലീസ് ചെയ്യമ്പോൾ കൂടെ ചേർന്ന് നിൽക്കുന്ന എല്ലാ കലാകാരന്മാരെയും സ്നേഹത്തോടെ പരിചയപെടുത്തുന്നു. @bhagyalakshmi_guruvayur @sudeeppalanadmusical @naveenanandh_ @sureshnambuthiri @raghunadhansavithry @arundas_sruthilaya @sreekanthcameo @vargheseantony_bridal_makeover @ryan_ckv @art_photos_of_sangeethraj
ഐന്തിണൈയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പങ്കു വെക്കാം.
സ്നേഹം
സന്തോഷം
രചന നാരായണൻകുട്ടി | Posted on 27/Dec/2024 22:52:34