Rachana Narayanankutty

Rachana Narayanankutty Instagram – ചുറുചുറുക്കോടെയുള്ള എന്റെ യൗവ്വനാവസ്ഥയിൽ(ഇപ്പോഴും അങ്ങനെ തന്നെ) അച്ഛനും ഞാനും നല്ല അടിപിടി ബഹളം ആയിരുന്നു. Generation gap ഒരു വല്ലാത്ത gap ആണെന്ന് ഞാൻ അന്ന് മനസ്സിലാക്കിയിരുന്നില്ല. ഇപ്പൊ ആ ബഹളത്തിന് ഒരു പരിധി വന്നിട്ടുണ്ട് അല്ലെങ്കിൽ ഇല്ല എന്ന് തന്നെ പറയാം – കാലം കഴിയുന്തോറുമുള്ള അച്ഛന്റേയും എന്റേയും evolve എന്ന പ്രതിഭാസത്തിന്റെ മേന്മ! പക്ഷെ അന്നും ഇന്നും എന്നെ അച്ഛനിൽ അതിശയിപ്പിച്ച ഒരു കാര്യം… അടുത്തതും അകന്നതും ആയ ഒരു ബന്ധുക്കളേയും ഞങ്ങടെ വീട്ടുകാര്യത്തിൽ അഭിപ്രായം പറയാൻ അച്ഛൻ സമ്മതിച്ചിരുന്നില്ല. .. അടുപ്പിച്ചിരുന്നില്ല എന്ന് പറയുന്നതാവും ശരി! ഈ കാര്യത്തിൽ മാത്രം അത്ര evolved ആവാത്ത അച്ഛനെ എനിക്കിഷ്ടമാണ് 😁

NB : ഇതിലെ political correctness എന്താണൊന്നും എനിക്കറിയില്ല. അടുത്ത കൂട്ടുക്കാരിക്കുണ്ടായിക്കൊണ്ടിരിക്കുന്ന ഒരു തരം “relatives‘ pressure syndrome” ൽ നിന്നു ഞാൻ എനിക്ക് ലഭിച്ച ചില special ഭാഗ്യങ്ങളെ ഓർത്തുപോയി എന്ന് മാത്രം.

Pic : അച്ഛന്റേം എന്റേം ഒരുമിച്ചുള്ള എന്റെ favourite picture 🤍

സ്നേഹം
രചന നാരായണൻകുട്ടി | Posted on 30/Aug/2024 12:07:40

Rachana Narayanankutty
Rachana Narayanankutty

Check out the latest gallery of Rachana Narayanankutty