Rachana Narayanankutty Instagram – ഐന്തിണൈ അഥവാ അഞ്ചു തിണകൾ – ഇവിടെ പ്രകൃതിയും ദേവതയും ഒന്നു തന്നെ ആണ്. അതുകൊണ്ടു തന്നെ ജീവിതത്തിലെ എല്ലാ ഭാവങ്ങളും ആഘോഷവുമാണ്.
മോയോന്റെ മായിക ഭൂമിയായ മുല്ലയിൽ കാലൂന്നിയതും അവന്റെ മാന്ത്രികതയിൽ പെട്ട്, സിങ്കി ഏറെ കേട്ടുകൊതിച്ച കഥയിലെ ഗോപികയായി സ്വയം മാറുന്ന മായകാഴ്ച്ച! മുല്ലൈ!
സൃഷ്ടി സെന്റർ ഫോർ ആർട്സ് ആൻഡ് കൾച്ചർ @srishtibyrachana ന്റെ പുതിയ കൂച്ചിപ്പൂടി തിയട്രിക്കൽ പ്രൊഡക്ഷൻ “ഐന്തിണൈ” ഈ വരുന്ന ജനുവരി 2 ന് വൈകീട്ട് 6:30 ക്ക് മഹനീയമായ സൂര്യ ഫെസ്റ്റിവലിൽ ആദ്യമായി അരങ്ങേറുകയാണ്. എന്റെ ശിഷ്യയായ ശ്രീമതി ശരണ്യ മുരളി @saranyamuralii ആണ് ഈ നൃത്ത നാട്യാവിഷ്ക്കാരം അവതരിപ്പിക്കുന്നത്. ഏവരെയും നിറഞ്ഞ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.
സ്നേഹം
സന്തോഷം
രചന നാരായണൻകുട്ടി | Posted on 31/Dec/2024 18:53:14