Sreevidya Nair

Sreevidya Nair Instagram – ഷാഫി സർ ❤️

സിനിമയിൽ ആദ്യമായി എടുത്ത് പറയാൻ ഒരു കഥാപാത്രം തന്ന മനുഷ്യൻ.. ഒരു പക്വതയും ഇല്ലാത്ത ഒരു കൗമാരകാരിക്ക് സിനിമയും സിനിമയ്ക്ക് ഉള്ളിലെ സിനിമയും എന്താണ് പറഞ്ഞു തന്നയാൾ.. പഴയ ബോംബ് കഥ ലൊക്കേഷനിൽ സാർ ന്റെ കസേരയുടെ കൂടെ ഒരു കസേരയിൽഇരുത്തി ആക്ഷനും കട്ടും വരെ വിളിപ്പിച്ചയാൾ…
മായാവിലേക്കാൾ എനിക്ക് ഇഷ്ടം കല്യാണരാമൻ ആണെന്ന് പറഞ്ഞതിന് ലൊക്കേഷനിലുള്ള എല്ലാരോടും ഇവൾക്ക് എന്റെ മായാവി സിനിമ ഇഷ്ടമല്ലെന്ന് പറഞ്ഞ് എന്നോട് എന്നും വഴക്ക് കൂടിയ ഷാഫി സർ❤️
ഒരിക്കൽ പോലും ഇത്രയും വലിയ ഡയറക്ടർ ആണെന്ന് ഒരു വാക്ക് കൊണ്ട് പോലും തോന്നികത്ത മനുഷ്യൻ.. സംസാരിക്കുന്ന ആൾക്കാർകെല്ലാം ചേട്ടനോ അനിയനോ വീട്ടിലെ ആരെല്ലാമോ ആണെന്ന് തോന്നിപ്പിക്കുന്ന ഒരാൾ..
നിങ്ങളുടെ സിനിമകൾക്ക്മാത്രമല്ല.. നെറ്റിയിൽ ഇടുന്ന ചന്ദനക്കുറി വരെ ഭയങ്കര സൗന്ദര്യമായിരുന്നു❤️
മറക്കില്ല ഒരിക്കലും❤️ എന്നും പുഞ്ചിരിക്കുന്ന മുഖം മനസ്സിൽഉണ്ട് ❤️ | Posted on 26/Jan/2025 09:22:43

Sreevidya Nair
Sreevidya Nair

Check out the latest gallery of Sreevidya Nair